സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? – റിവ്യു

തൊണ്ടിമുതലിന് ശേഷം സജീവ് പാഴൂർ, വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്, പിന്നെ ബിജു മേനോൻ. ഇതിനൊക്കെ പുറമെ ആദ്യ ദിവസം തന്നെ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ കാണാന്‍ പോകാന്‍ ഉള്ള കാരണം സംവൃത എന്ന നടിയുടെ തിരിച്ച് വരവ് കൂടെയായിരുന്നു. 


കൂലിപ്പണിക്ക് പോകുന്ന  സുനിയുടെയും അവനെ വിശ്വസിച്ച് വീട് വിട്ടിറങ്ങി വന്ന മീരയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ആണ്  സിനിമ പറഞ്ഞു പോകുന്നത്…. നാട്ടിൽ ഉണ്ടാകുന്ന ഒരു വാഹനാപകടത്തെ  കേന്ദ്രീകരിച്ചു നടക്കുന്ന സിനിമക്ക് നർമ്മവും വൈകാരികതയും അൽപ സ്വൽപ്പം ത്രില്ലിങ്ങും ഒക്കെ കൂടിയ റിയലിസ്റ്റിക് സ്വഭാവം ആണുള്ളത്. നാട്ടിൽ നടക്കുന്ന അപകടങ്ങളെ ഗൗനിക്കാത്ത നേതാക്കന്മാരെയും മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകളും ഒക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്.


തിരിച്ചു വരവിൽ പെർഫോം ചെയ്യാൻ പാകത്തിൽ സ്പേസ് ഉള്ള വേഷം തന്നെ തിരഞ്ഞെടുത്തതിൽ സംവൃത പ്രശംസ അർഹിക്കുന്നു. സെന്റിമെൻസ് സീനുകളിൽ സ്ക്രീൻ പ്രേസ്സൻസ് നല്ല  രീതിയിൽ നിലനിർത്തിയിട്ടുണ്ട്… തിളങ്ങാൻ പറ്റാതെ പോയ ചില വേഷങ്ങൾക്ക് ശേഷം ഉള്ള ബിജു മേനോന്റെ നല്ലൊരു വേഷം തന്നെയാണ് സുനി. കൂടെ അഭിനയിച്ച ശ്രുതി ജയൻ, അലൻസിയർ, സുധി കോപ്പ, ശ്രീകാന്ത് മുരളി,  ദിനേശ് നായർ, സൈജു കുറുപ്പ് , വെട്ടുകിളി പ്രകാശൻ, സുധീഷ് തുടങ്ങി എല്ലാവരും അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്…


പാട്ടുകൾ എല്ലാം നന്നായി തോന്നി.മടുപ്പിക്കാത്ത കഥപറച്ചിൽ രീതിയും എഡിറ്റിങ്ങും നന്നായി തോന്നി.ഒരു തവണയൊക്കെ കണ്ടിരിക്കാവുന്ന നല്ല ചിത്രം.


പാട്ടുകൾ എല്ലാം നന്നായി തോന്നി.മടുപ്പിക്കാത്ത കഥപറച്ചിൽ രീതിയും എഡിറ്റിങ്ങും നന്നായി തോന്നി.ഒരു തവണയൊക്കെ കണ്ടിരിക്കാവുന്ന നല്ല ചിത്രം.

Read Also  Kasaba Worldwide Gross