Open Letter by Mammootty fan to National Award Jury

നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടൻമാരായിരുന്നു ഇത്തവണ അവാർഡ് പ്രഖ്യാപനം നടത്തിയ ദേശീയ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.!

കാരണം, പാകിസ്ഥാനിലേക്ക് അതി ഭയങ്കരമായി ബോംബിട്ടതിന്റെ പേരിൽ ഉറിയിലെ നായകൻ ഇന്ത്യലെ മികച്ച നടൻ ആയി മാറി. അവാർഡ് ചിത്രത്തിന്റെ ഗണത്തിൽ പോലും പെടുത്താൻ യോഗ്യതയില്ലാത്ത കൊമേഴ്‌സ്യൽ ത്രില്ലർ ചിത്രത്തിലെ നായകനും മികച്ച നടൻ ആയി തിരഞ്ഞെടുക്കപെട്ടു. നരേന്ദ്ര മോദിജിയുടെ ബാല്യ കാലം അവതരിപ്പിച്ച ബാലന് അതിന്റെ പേരിൽ മികച്ച ബാല നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ‘അടിപൊളി’. വേറെ എവിടെ കിട്ടും അഭിനയത്തെ വിലയിരുത്തി ഇത്രയും ഭംഗി ആയി അവാർഡ് കൊടുക്കുന്ന ഒരു ജൂറിയെ 😂😂

ലോകത്തിലെ മികച്ച 20 ചിത്രങ്ങളിൽ ഒന്ന് ആയി തിരഞ്ഞെടുക്കപ്പെട്ട ‘പേരമ്പ് ‘ ന്റെ പേര് പോലും ദേശീയ അവാർഡിന്റെ ഏരിയയിൽ അവർ പരാമർശിച്ചില്ല എന്നോർക്കുമ്പോ അവിടിരുന്നു അവാർഡ് പ്രെഖ്യാപിച്ച ജൂറികൾക്ക് സിനിമ എന്നു മൂന്നക്ഷരത്തെ പറ്റി എന്ത് മാത്രം വിവരം ഉണ്ട് എന്ന് ബുദ്ധിയുള്ള ആർക്കും മനസിലാക്കാം.!

മികച്ച നടന് പാകിസ്ഥാനിലേക്ക് ബോംബിട്ടതിന് അവാർഡ് കൊടുത്തവർ അഭിനയത്തിന്റെ വിവിധ തലങ്ങൾ കാണിച്ച് തന്നു പ്രേക്ഷക മനസ്സിൽ ഇടം നേടിയ മമ്മൂട്ടിയുടെ അമുദവനെ കാണാതെ പോയെങ്കിൽ അതിന് ഒറ്റ കാരണമേ ഉള്ളൂ, അമുദവൻ ആയി ജീവിച്ച പേരൻപിലെ നായകന്റെ പേര് ‘മമ്മൂട്ടി’.

മമ്മൂട്ടി എന്ന നടൻ അഭിനയിച്ചതോ അമുദവൻ ആയി ജീവിച്ചതോ ഒന്നുമല്ല ജൂറി നോക്കിയത്, മറിച്ചു മമ്മൂട്ടി എന്ന നടന്റെ രാഷ്ട്രീയം/മതം മാത്രം ആണ് എന്ന് സാമാന്യ ബുദ്ധി കൊണ്ട് ആലോചിച്ചാൽ മനസിലാകും.! അല്ലെങ്കിൽ തീർച്ചയായും മമ്മൂട്ടിക്ക് അർഹിച്ച അവാർഡ് തന്നെ ആയിരുന്നു ഇത്തവണത്തേത്. പക്ഷേ ജൂറികൾക്ക് വേണ്ടിയിരുന്നത് മികച്ച സിനിമയോ അഭിനയമോ ഒന്നുമില്ലായിരുന്നു.! അവരുടെ വേണ്ടപ്പെട്ടവർക്ക് കൊടുക്കണം എന്ന ഒറ്റ ഉദ്ദേശം മാത്രമായിരുന്നു.. അപ്പൊ പിന്നേ മമ്മൂട്ടി അഭിനയിചോ ജീവിച്ചോ എന്നൊന്നും ജൂറിക്ക് നോക്കണ്ട കാര്യം ഇല്ലാ. അവാർഡിന്റെ പേരോ “നാഷണൽ അവാർഡ് ” പോലും.!!!

എങ്ങാനും മമ്മൂട്ടിക്ക് അവാർഡ് കൊടുത്താൽ അമിതാഭ് ബച്ചനോടോപ്പം മമ്മൂട്ടിയും എത്തില്ലേ. അപ്പൊ രണ്ടും രണ്ടു കോമ്പിനേഷൻ ആയി പോകില്ലേ. അതിലും നല്ലത് പാക്ക്സ്ഥനീലേക്ക് ബോംബ് എറിഞ്ഞ സ്വന്തം കൂട്ടർക്കു തന്നെ കൊടുക്കുന്നത് അല്ലെ നല്ലത് 😡!

പിന്നെ, അവാർഡ് കിട്ടിയില്ല എന്ന് പറഞ്ഞു മമ്മൂട്ടിയിൽ നിന്ന് ഒരു എതിർപ്പും ഉണ്ടാകില്ല എന്ന് ഇവര്‍ക്കൊക്കെ നന്നായി അറിയാം. അങ്ങനെ എതിർക്കാൻ ആയിരുന്നേൽ എത്ര വട്ടം മമ്മൂട്ടി എതിർക്കേണ്ടി വന്നേനെ എന്ന് ഒരു ശരാശരി മലയാളിക്കും നന്നായി അറിയാം.! സംശയം ഉണ്ടേൽ ഈ അവാർഡ് നഷ്ടത്തേ കുറിച്ച് മമ്മൂക്കയോട് ഒന്ന് ചോദിച്ചു നോക്കു. അദ്ദേഹം ഇങ്ങനെ പറയൂ, “അതിന് എനിക്ക് അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിചിരിക്കേണ്ടെ എങ്കിൽ അല്ലെ എനിക്ക് ഇതിനു മറുപടി പറയാൻ പറ്റൂ” എന്നേ അദ്ദേഹം പറയൂ. മമ്മൂട്ടി എന്ന വ്യക്തിത്വം അങ്ങനെ ആണ്.

ഇത് പോലുള്ള വലിയ പുരസ്കാരങ്ങക്ക് ഇന്ന് വില ഇല്ലാതാകുമ്പോൾ അത് വാങ്ങുന്നതിലും നല്ലത്, അദ്ദേഹം ഇഷ്ട പെടുന്നത് ജനങളുടെ ഭാഗത്തു നിന്ന് കിട്ടുന്ന വില കൂടിയ പുരസ്ക്കാരം ആണ്.! അത് എല്ലാ തവണയും പോലെ ഇത്തവണയും പേരന്പിലൂടെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട് 👏!

തമിഴനും മലയാളിയും മാത്രം അല്ല. ഹിന്ദിക്കാര് മുതൽ ചൈനക്കാര് വരെ മമ്മൂട്ടി എന്ന നടന് നല്ല നടനുള്ള അവരുടെ പുരസ്ക്കാരം നൽകിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓരോ തവണ വില ഇല്ലാതാകുന്ന ദേശീയ അവാർഡ് എന്ന രാഷ്രീയ അവാർഡ്ന് ഇപ്പോൾ ഞങ്ങൾ മലയാളികൾ ഞങ്ങടെ ഇവിടുത്തെ ഉജാല അവാർഡിന്റെ വില പോലും കല്പ്പിക്കുന്നില്ല എന്ന് ദേശീയ അവാർഡ് ജൂറി ഏമാൻമാരെ ഈ അവസരത്തിൽ ഓർമിപ്പിക്കട്ടെ. മമ്മൂട്ടിക്ക് അവാർഡ് കൊടുക്കാത്തത് ഇതാദ്യം അല്ല, അത് കൊണ്ട് ഞങ്ങൾ മലയാളികൾക്കും മമ്മൂട്ടി എന്ന നടനും ഇതൊരു പുത്തരിയും അല്ല. എങ്കിലും ഒന്ന് പറഞ്ഞോട്ടെ, പ്രധാനമന്ത്രിയുടെ ബാല്യം അവതരിപ്പിച്ച ബാലന് വരെ മികച്ച ബാല താരത്തിനുള്ള അവാർഡ് കൊടുക്കാമെങ്കിൽ ഒരു പക്ഷേ ഇവിടുത്തെ മൊത്തം നായികമാര് ഒന്നിച്ചു നോക്കിയാൽ പോലും അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ കഴിയാത്ത ഒരു വേഷം മനോഹരമായി അവതരിപ്പിച്ച പേരൻപിലെ ആ 16 കാരിയെ നിങ്ങൾ തഴഞ്ഞത് ഓർക്കുമ്പോൾ നിങ്ങളെകുറിച്ച് ഓർത്തു പുച്ഛം തോന്നുന്നു. നിങ്ങൾ നോക്കിയത് അഭിനയമോ സിനിമയോ ഒന്നുമല്ല എന്ന് വ്യക്തം ആണ്. പേരന്പ് എന്ന പേര് പോലും വരാതിരുന്നതിന്റെ കാരണം ആ സിനിമയുടെ സംവിധായാകന്റെ രാഷ്ട്രീയവും നായകൻറെ രാഷ്ട്രീയം/മതം ആണെന്ന് നൂറിൽ നൂറ്റിപത്തു ശതമാനവും ഉറപ്പാണ് 😡!

ഏതായാലും ജൂറി എന്ന പേരിൽ അവിടിരുന്നു അവാർഡ് പ്രഖ്യപിച്ച നിങ്ങളുടെ വിവരത്തിനു പറ്റിയത് മുഖം മൂടി വെച്ച് അഭിനയിക്കുന്നവർക്കും, രാജ്യ സ്നേഹം തുളുമ്പണമെങ്കിൽ പാകിസ്ഥാനിലേക്ക് ബോംബ് എറിയണം എന്ന് കാണിച്ച് തരുന്നവർക്കുമൊക്കെ മികച്ച അഭിനയത്തിനുള്ള അവാർഡ് കൊടുക്കുന്നതാണ്. അതാണല്ലോ ശീലവും.!

ഇനി ഒരു പ്രേക്ഷക എന്ന നിലയിൽ മമ്മൂക്കയോട് രണ്ടു വാക്ക്,

ആരേലും അഭിനയിക്കാൻ വിളിച്ചാൽ അഭിനയിച്ചിട്ട് പോണം മിഷ്ടർ. അല്ലാതെ ഇത് പോലെ ജീവിച്ചു കാണിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചിട്ട് ഇത് പോലുള്ള പുരസ്‌കാരം ഒക്കെ താങ്കൾക്ക് തന്നെ ആണെന്ന് ഞങ്ങളെ പോലുള്ളവരെ കൊതിപ്പിക്കല്ലേ എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു 🙏!

Copied from facebook post of Suja K with prior consent.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടൻമാരായിരുന്നു ഇത്തവണ അവാർഡ് പ്രെഖ്യാപനം നടത്തിയ ദേശീയ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്നത്…

Posted by Suja K on Monday, August 19, 2019

Leave a Reply

Your email address will not be published. Required fields are marked *