രാക്ഷസൻ അടക്കം പല ത്രില്ലർ സിനിമകളുടെയും തിയേറ്റർ ഏക്‌സ്പീരിയൻസ് മിസ്സ് ചെയ്യുന്നത് കൊണ്ട് തന്നെ മിക്ക ത്രില്ലറുകളും ആദ്യ ദിനം തന്നെ മിസ്സ്‌കാതെ കാണാൻ ശ്രമിക്കുമ്പോൾ ആണ് ഫോറൻസിക്ക് അന്നൗൻസ് ചെയ്യുന്നത്. അഖിൽ പോൾ എന്ന പേര് കണ്ടത് തൊട്ടാണ് സിനിമയിൽ പ്രതീക്ഷ ജനിക്കുന്നതും.

സിറ്റിയുടെ പല ഇടങ്ങളിൽ നിന്നായി കുട്ടികളെ കാണാതാവുകയും അവർ കോല ചെയ്യപ്പെടുകയും ചെയ്യുന്ന സീരിയൽ കില്ലിംഗ് രീതി തന്നെയാണ് സിനിമ ഫോളോ ചെയ്യുന്നത് എങ്കിലും മുന്നേ വന്ന സിനിമകളെ അപേക്ഷിച്ച് ഡെപ്ത് ഉള്ള സ്ക്രിപ്റ്റും അതിനേക്കാൾ മികച്ച കില്ലർ മോട്ടീവും സിനിമയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നുണ്ട് . മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസിനെക്കൽ സിനിമ ഓഫർ ചെയ്യുന്നത് കെട്ടുറപ്പ് ഉള്ള സ്റ്റോറിയും മുൻപ് ഒന്നും കാണാത്ത ഒരു സൈക്കോ കില്ലറെ കൂടി ആണ്. ആവർത്തനവിരസത തോന്നിക്കാത്ത മികച്ച ഫ്ലാഷ് ബാക്ക് നൽകുന്നതിലും അടിക്കടി ട്വിസ്റ്റുകൾ കൊടുക്കുന്നതിലും സംവിധായകർ വിജയിച്ചിട്ടുണ്ട്.

ഫോറൻസിക്ക് ഓഫീസർ ആയി വന്ന ടോവിനോയുടെ പ്രകടനം മികച്ചു നിൽക്കുന്നുണ്ട്. മംമ്‌തയുടെ പോലീസ് റോളും നന്നായി തന്നെ വന്നിട്ടുണ്ട്. കുട്ടികളുടെ റോൾ ചെയ്തവർ ഒക്കെ ഗംഭീര പെർഫോമൻസ് തന്നെയായിരുന്നു.
രേബ മോണിക്ക, രഞ്ജി പണിക്കർ,ശ്രീകാന്ത് മുരളി, സൈജു കുറുപ്പ്,പ്രതാപ് പോത്തൻ,റോണി തുടങ്ങിയവർ ഒക്കെ അവരുടെ വേഷം മികച്ചതാക്കിയിട്ടുണ്ട്.

ഒരു ത്രില്ലർ സിനിമക്ക് ജീവൻ നൽകുന്ന രീതിയിൽ തന്നെ ജക്സ് ബിജോയുടെ ബാക്ഗ്രൗണ്ട് സ്‌കോർ സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്. ചിലയിടത്ത് ഒക്കെ ഔട്സ്റ്റാണ്ടിങ് ലെവേലിലേക്ക് BGM ഉയർന്നിട്ടുമുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികച്ചത് ആയപ്പോൾ അഖിൽ ജോർജിന്റെ ക്യാമറ വലിയ ഇമ്പാക്ക്റ്റ് ഉണ്ടാക്കിയിട്ടില്ല.

ടെക്നിക്കലി മാത്രം പിറകോട്ടു പോയ മികച്ച ഒരു ത്രില്ലർ. ടെക്നിക്കൽ സൈഡ് കൂടെ മികച്ചതാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ മറ്റൊരു ലവേലിലേക്ക് പോകേണ്ട ഐറ്റം. താരതമ്യങ്ങൾക്ക് ചെവി കൊടുക്കാതെ മികച്ച ഒരു സിനിമ കാണാൻ ടിക്കറ്റ് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *