SooraraiPottru Malayalam Review

സൂര്യ ആരാധകർക് തകർക്കുവാൻ ഉള്ള ദിവസമായിരുന്നു ഇന്നലെ രാത്രി .നൂല് പൊട്ടിയ പട്ടം പോലെ കുറച്ചു നാളുകളായി മാസ്സ് പടങ്ങളുടെ പുറകെ പോയി സൂര്യ എന്ന നടിപ്പിന് മന്നനിൽനിനും നടിപ് മിസ്സായ പ്രേക്ഷകർക് തന്റെ നടിപ്പിലെ ക്ലാസ്സ്‌ വീണ്ടും കണ്ണ് നിറയെ കണ്ട് ആനന്ദിക്കുവാൻ ഉള്ള സുദിനമായിരുന്നു ഇന്നലെ . അതെ സൂരാരി പോട്ടര് സൂര്യയുടെ മികച്ച തിരിച്ചു വരവ് തന്നെ .

Simplyfly എന്ന ബുക്ക് ആധാരമാക്കി ഇൻഡ്യൻ ഏവിAയേഷൻ സെക്ടറിൽ നടന്ന മൂല്യ ചുധികൾ തുറന്ന് കാണിക്കുന്ന ചിത്രം , റൊമാൻസും ,മാസ്സും ,നല്ല അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് . GV പ്രകാശിന്റെ സംഗീതം ആണ് ചിത്രത്തിന്റെ ജീവശ്യാസം , സാധാരണ തമിഴ് ചിത്രങ്ങളിൽ കണ്ട് വരുന്നത് പോലെ സ്ഥാനത്തും അസ്ഥാനത്തും ഉള്ള ഗാനങ്ങൾക് ബൈ പറഞ്ഞു കഥ ആവിശ്യപെടുന്നിടത്തു മാത്രം പാട്ടുകൾ കടന്നു വരുന്നു . ഒരു ഫൈറ്റ്‌ പോലും ഇല്ലാത് എങ്ങനെ മാസ്സ് കാണിക്കാം എന്നതിന് ഉദാഹരണമാണ് ചിത്രം .

വിജയ് കുമാറിന്റെ സംഭാഷങ്ങൾ ചിത്രത്തിന് നൽകിയ ഊർജം വലുതാണ് . സുധ കോംഗര ഇതുപോലെ ഉള്ള ഒരുപാടു നല്ല ചിത്രങ്ങൾ നൽകുവാൻ കഴിവ് ഉള്ള പ്രതിഭ തന്നെയാണ് . ഒരു ത്രില്ലർ മൂട് തുടക്കം മുതൽ അവസാനം വരെ ചിത്രത്തിന് നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു . സൂര്യയുടെ മികച്ച 5 ചിത്രങ്ങൾ എടുത്താൽ അതിൽ ഒന്ന് തീർച്ചയായും സുധയുടെ കൈയൊപ്പ്‌ പതിഞ്ഞ സൂരാരി പൊട്ട്രു കാണും .

സാധാരണ കാരന്റെ ആഗ്രഹങ്ങൾ ഒരു ലിമിറ്റ്‌ വേണം എന്ന് വാശി പിടിക്കുന്ന ഒരു സമൂഹത്തിന്റെ പിടിവാശിയെ ഉടച്ചു എറിഞ്ഞു കൊണ്ട് ഉള്ള ക്യാപ്റ്റൻ ഗോപിനാഥിന്റെ യഥാർത്ഥ ജീവിത അനുഭവങ്ങൾ ആണ് ചിത്രം . ഇതോടൊപ്പം തന്നെ മറ്റു പല ചരിത്രങ്ങളും കഥാപാത്രങ്ങളും കടന്നു വരുന്നുണ്ട് .

എന്തായാലും കൊറോണ കാരണം ഏറ്റവും കൂടുതൽ നഷ്ടവും സൂര്യക് തന്നെ , തീയേറ്ററൽ blockbluster ഹിറ്റ് ആകേണ്ട മുതൽ അന്നു ഇപ്പോൾ OTT റിലീസുകളുടെ ചരിത്രത്തിലെ റെക്കോർഡ്‌സ് തിരുത്തുന്നത് .

NB : ഡെക്കാൻ എയർ തുടങ്ങിയ ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയേക്കാൾ , ഈസ്റ്റ് വെസ്റ്റ് എയർലൈൻ തുടങ്ങി ലാഭത്തിൽ ആയിട്ടു ഒരു സുഭ്രഭാതത്തിൽ ഗുണ്ടകളുടെ കൈയാൽ മുബൈ തെരുവുകളിൽ മരിച്ചു വീണ തകിയുദീൻ വാഹിദ് എന്ന മലയാളിയുടെ മുഖം ആണ് ഓർമവന്നത് . അന്ന് അ കൊലപാതകത്തിന്റെ സംശയമുനകൾ ചെന്ന് നിന്നത് നരേഷ് ഗോയൽ എന്ന ജെറ്റ് airways സ്ഥാപകനിലും . പരേഷ് rawalന് നരേഷിന്റെ മാനരസം വന്നത് തികച്ചും യാത്രീചികം ആകും അല്ലെ ???

ഒരുരൂപക് സാധാരണക്കാരനെ പറക്കാൻ സഹായിച്ച എയർഏഷ്യ കുറച്ചു മാസങ്ങൾക്കു മുൻപ് ലാഭത്തിനു വേണ്ടി ഫുൾ ഫ്ലാപ് ഉപയോഗിക്കാൻ പാടില്ല എന്ന് പറഞ്ഞു പൈലറ്റ്മാരെ പ്രഷർ ചെയുന്നു എന്ന് മാനേജ്‌മന്റ് എതിരെ ഒരു ആരോപണം വന്നിരുന്നു ,DGCA അന്വേഷണം നടകുന്നു . ചിത്രത്തിൽ പറയുന്നത്‌ പോലെ DGCA അത്ര ഭീകര പ്രസ്ഥാനം ഒന്നും അല്ല , എപ്പോളും യാത്രകാർക് തന്നെയാണ് അവർ മുന്ഗണന കൊടുക്കുന്നത് .

Read Also  Master Weekend Gross